വാതിലിനു മുന്നില്‍ വന്ന മരണം
തിരിച്ചു പോയത്
ആളു മാറിയത് കൊണ്ടല്ല!
നീ കുറച്ചു കൂടി അനുഭവിക്കണം
എന്ന് ഓര്‍മ്മപ്പെടുത്താനാണ്.
ദൈവമാണ് ജീവനെടുക്കുന്നതെന്ന
പഴയെ പ്രമാണമൊക്കെ മാറി
ആള്‍ കൂട്ടം ദൈവം ആകുന്നതും
കമ്മിറ്റി കൂടുന്നതും
മരണ വിധി കല്‍പ്പിക്കുന്നതും
പുതിയ യുഗത്തിലെ
വിപ്ലവമാണ്.
തെറ്റ് ചെയ്യാത്തവര്‍ കല്ലെറിയട്ടെ
എന്ന ആപ്ത വാക്യവും മാറി
എല്ലാവരും കല്ലെറിയാന്‍ ആഹ്വാനം.
മറ്റുള്ളവന്റെ മുഖം മിനുക്കാനുള്ള
യജ്ഞത്തില്‍
സ്വന്തം മുഖം നോക്കാനുള്ള കണ്ണാടി
നേരത്തെ ഉടച്ചു.
ഇനി
കൊയ്തുത്സവം.......!!
..........................................