അക്ഷര ജ്ഞാനം കിട്ടിയത് മുതല്‍
വേദനയും കൂടപ്പിറപ്പായി .
രമണനും,ചണ്ഡാല ഭിഷുകിയും
കാവ്യ വേദന സമ്മനിച്ചെങ്കില്‍
വിജയന്‍റെ മാധവനും ,മുകുന്ദന്റെ ദാമുവും
സൌഹൃദ വേദന സമ്മാനിച്ചു.
ഇപ്പോഴത്തെ വേദന വായനയുറെതല്ല.
ലൈബ്രറികളില്‍ ശ്വാസം മുട്ടുന്ന
പുസ്തങ്ങളുടേതല്ല.
ഹൃദയ ധമനികളില്‍ പതുക്കെ പതുക്കെ
അരിച്ചെത്തുന്ന വേദനയ്ക്ക്
ഡോക്ടരുടെ അരികില്‍ പേരുണ്ട്.
ഉണ്ണാനും ,ഉറങ്ങാനും നേരമായെന്നു
വിളിച്ചു പറയുന്നവരുടെ ഇടയില്‍ നിന്ന്
മരഞ്ഞിരിക്കേണ്ടി വരുമാല്ലോയെന്ന വേദന
ഋതുക്കളില്‍ വീണലിയുന്ന കാല വര്ഷം പോലെ
വസന്തങ്ങളില്‍ വര്‍ണ്ണം പൊഴിച്ച്
നടന്നകന്ന പുഷ്പങ്ങള്‍ പോലെ
ഇനിയുമൊരു വരവുണ്ടാവില്ലല്ലോ എന്നാ വേദന.
എന്നാലും ഭൂമിയുടെ ഓരത്ത്
ചെറു പുഞ്ചിരിയായൊരു നക്ഷത്രം .....
നക്ഷത്രങ്ങള്‍ക്ക് വേദനയുണ്ടാവില്ലേ.......!!!!!!!!
*** *** ***
****