Pages

Thursday, February 21, 2013

വേരുകള്‍


ആഴത്തിലേക്ക് നടന്നിറങ്ങി 
ആത്മാവിനു താങ്ങായി 
പല യുഗങ്ങളുടെ 
പട വാളായ് ...
മറഞ്ഞിരിക്കുന്നെങ്കിലും 
ഒരിറ്റു വെള്ളം കരുതണം 
പുറം മേനി തിളങ്ങാന്‍ 
പുരയൊന്നു വിളങ്ങാന്‍.

ഇലകള്‍ കൊഴിയാം 
ചില്ലകള്‍ ഉണങ്ങാം 
ഒറ്റത്തടിയായ് വളരാം 
ഈ ജന്മത്തിലും 
പുനര്‍ ജന്മത്തിലും 
ആഴത്തിലേക്ക് നടന്നിറങ്ങിയ 
വഴികള്‍ തിരയുന്നുണ്ടാവും
നീരുറവകള്‍ .















Thursday, February 14, 2013

നിലാവിന്റെ ചിരി 



മറഞ്ഞിരുന്നപ്പോള്‍ അവള്‍ തന്നതും 
മറന്നപ്പോള്‍ കനവില്‍ വന്നതും 
കവിതയുടെ നിഴലാട്ടമെങ്കിലും 
കവിളില്‍ കണ്ടത് അത് തന്നെ 
പുറം മിനുക്കിയ മയിലാട്ടമല്ല 
പുറത്തായ പൂവിതളല്ല 
കനവിന്റെ മണി തേരില്‍ 
കനനം നിറച്ച കൌതുകം .

ഇന്നവള്‍ ഒറ്റപ്പെട്ട നിഴല്‍ പക്ഷി 
കന്ന് അടര്‍ന്ന വാഴ 
തിര തീര്‍ന്ന സമുദ്രം 
വരം തീര്‍ന്ന മഹര്‍ഷി  
കുഞ്ഞ് കാറ്റിന്‍  തലോടലായ് 
മഞ്ഞ് മലപോല്‍ ഞാന്‍ 

പുതു പൂക്കള്‍ വിടര്‍ന്ന മലര്‍വാടി 
ഋതു വിരിച്ച ജാലകം 
ഇന്നതിന്‍ വിടവില്‍ ഒരു ചിരി 
വന്നെന്റെ പടി വാതിലിലും 
നിലയ്ക്കില്ല ഈ സുഗന്ദം 
നിലാവിന്‍ ചിരി പോലെ 

Monday, August 30, 2010

വിധി

വാതിലിനു മുന്നില്‍ വന്ന മരണം 
തിരിച്ചു പോയത് 
ആളു മാറിയത് കൊണ്ടല്ല!
നീ കുറച്ചു കൂടി അനുഭവിക്കണം 
എന്ന് ഓര്‍മ്മപ്പെടുത്താനാണ്.
ദൈവമാണ് ജീവനെടുക്കുന്നതെന്ന 
പഴയെ പ്രമാണമൊക്കെ മാറി 
ആള്‍ കൂട്ടം ദൈവം ആകുന്നതും 
കമ്മിറ്റി കൂടുന്നതും 
മരണ വിധി കല്‍പ്പിക്കുന്നതും 
പുതിയ യുഗത്തിലെ 
വിപ്ലവമാണ്.


തെറ്റ് ചെയ്യാത്തവര്‍ കല്ലെറിയട്ടെ 
എന്ന ആപ്ത വാക്യവും മാറി 
എല്ലാവരും കല്ലെറിയാന്‍ ആഹ്വാനം.
മറ്റുള്ളവന്റെ മുഖം മിനുക്കാനുള്ള 
യജ്ഞത്തില്‍ 
സ്വന്തം മുഖം നോക്കാനുള്ള കണ്ണാടി 
നേരത്തെ ഉടച്ചു.
ഇനി 
കൊയ്തുത്സവം.......!!
   ..........................................




Tuesday, July 13, 2010

വേദന

അക്ഷര ജ്ഞാനം കിട്ടിയത് മുതല്‍
വേദനയും കൂടപ്പിറപ്പായി .
രമണനും,ചണ്ഡാല ഭിഷുകിയും
കാവ്യ വേദന സമ്മനിച്ചെങ്കില്‍
വിജയന്‍റെ മാധവനും ,മുകുന്ദന്റെ ദാമുവും
സൌഹൃദ വേദന സമ്മാനിച്ചു.
ഇപ്പോഴത്തെ വേദന വായനയുറെതല്ല.
ലൈബ്രറികളില്‍ ശ്വാസം മുട്ടുന്ന
പുസ്തങ്ങളുടേതല്ല.
ഹൃദയ ധമനികളില്‍ പതുക്കെ പതുക്കെ
അരിച്ചെത്തുന്ന വേദനയ്ക്ക്
ഡോക്ടരുടെ അരികില്‍ പേരുണ്ട്.
ഉണ്ണാനും ,ഉറങ്ങാനും നേരമായെന്നു
വിളിച്ചു പറയുന്നവരുടെ ഇടയില്‍ നിന്ന്
മരഞ്ഞിരിക്കേണ്ടി വരുമാല്ലോയെന്ന വേദന
ഋതുക്കളില്‍ വീണലിയുന്ന കാല വര്ഷം പോലെ
വസന്തങ്ങളില്‍ വര്‍ണ്ണം പൊഴിച്ച്
നടന്നകന്ന പുഷ്പങ്ങള്‍ പോലെ
ഇനിയുമൊരു വരവുണ്ടാവില്ലല്ലോ എന്നാ വേദന.
എന്നാലും ഭൂമിയുടെ ഓരത്ത്
ചെറു പുഞ്ചിരിയായൊരു നക്ഷത്രം .....
നക്ഷത്രങ്ങള്‍ക്ക് വേദനയുണ്ടാവില്ലേ.......!!!!!!!!
*** *** ***
****